T K JOSEPH MEMORIAL ALL KERALA SCHOOLS OPEN ONLINE CHESS CHAMPIONSHIP 2021

CHESS KERALA Organizes
T K JOSEPH MEMORIAL
ALL KERALA SCHOOLS OPEN
ONLINE CHESS CHAMPIONSHIP 2021

CHESS KERALA is organizing this event for all school students in our state with the cooperation of Kerala School Teachers Association (KSTA).
T K Joseph was a renowned State Chess Champion and chess author. His family is sponsoring the event.
Chess the brain game which is a scientifically proven educational tool. The objective is to propagate chess among all school students of Kerala and provide opportunities to compete and grow.
Rs. 60,000/. worth trophies and cash prizes
The Tharappel family is sponsoring prizes worth Rs. 60,000, including cash prizes and trophies for the largest online chess tournament in Kerala for school children.
Exclusively for school students
Students of all schools in Kerala are eligible to play in this Tournament[State, CBSE, ICSE, Central etc.].
6 separate categories from LKG to Plus 2 are there. Girls and boys have separate competitions.
6 categories
Category 1 Girls LKG to 4th
Category 2 Boys: LKG to 4th

Category 3 Girls: 5th to 8th
Category 4 Boys 5th to 8th

Category 5 Girls 9th to 12th
Category 6 Boys 9th to 12th

District Level Championships(Qualifying tournaments
14 District Level Championships will be held. Students have to compete in their respective districts. Qualifiers from the districts will compete in the State Level Grand Finals.
Selection for the State Level
The top 3 finishers in each category will qualified to participate in state competitions. Selection for 18 players in 6 categories from 1 district.
State Level Championship (Grand Finals)
Top 3 winners from the 6 categories will qualify for the Grand Finals.
Total Qualifiers for the Grand Finals will be 3 x 6 x 14 = 252 players.
Prizes for the District level championship
The top 3 winners in all categories will be awarded trophy and certificate. The certificate will be awarded to the top 10 players.
Champion School Trophy
Special trophy will be presented to the school that performs best overall in district competitions. The Champion School is selected based on first, second and third place achievements in each category.The value is calculated as 5 for the first position, 3 for the second position and 1 for the third position. If there comes tie, the tournament score of the first three players will be considered.
Prizes for the State winners : Cash Prize + Trophy + Certificate
In the state level competitions, the champion will get Rs.1000 + Trophy. For the second place in each category Rs. 750 + Trophy and the third place will be awarded Rs. 500 + Trophy. In addition, certificates will be awarded to the top 10.
No Entry Fees
Entry will be absolutely free for all District and State Level Competitions
Tournament time control
All games will be played in the 10 minutes + 5 seconds increment per move Blitz time control format.
(The organizers have the right ​to make appropriate changes to the time format, taking into account the number of participants).
The number of rounds will be decided as per the number of entries in each category.
Results
The results will be officially announced by Chess Kerala only after 2 or 3 days of the tournament.
If there is any dispute, final decision will be of tournament organizers.
Tournament schedule
The District Level Competitions will take place from 10 to 23 November 2021 (Kasaragod to Thiruvananthapuram – one DistrictTournament on everyday) at 7 PM every day on the lichess platforms exclusively created for these Competitions.
The State Level Championship will take place on 26 November at 7 PM on the lichess platform.
For detailed tournament schedule please visit Chess Kerala’s website and see the brochure.
Lichess I D
It is mandatory that all participants should have a lichess ID in the lichess.org website.
A helpdesk will function to assist players who are not familiar with online chess playing.
Registration
All participants have to duly fill the forms provided in the All Kerala Open School Chess Championship page in http://chesskerala.org
All participants in all districts should register using the above link.
Incomplete entries will not be accepted
After the completion of the Registration formalities and after the Registration deadline, Category-wise and District-wise list of participants will be published.
Seperate whatsapp groups will be created and the respective participants will be enrolled to those groups.
In Lichess.org Chess Kerala will create separate Team pages for each competition by district and category. Contestants should be members on their team page.
The link to join the Team page and instructions will be provided through the WhatsApp group.
Other notifications and messages related to the tournament will be made available to players through the WhatsApp group and the Chess Kerala website.
Last date of the entry
Registration deadline has been updated. Accordingly, entries will be accepted up to three days before the competition in each district.

Registration last dates in district order

Kasaragod – November 7
Kannur – November 8
Wayanad – November 9
Kozhikode – November 10
Malappuram – November 11
Palakkad – November 12
Thrissur – November 13
Ernakulam – November 14
Kottayam – November 15
Idukki – November 16
Alappuzha – November 17
Pathanamthitta – November 18
Kollam – November 19
Thiruvananthapuram – November 20
Rules and conditions
The tournaments will be played on the Swiss Round system in Lichess.org. Pairings, Tiebreakers etc. are done by at automatically at Lichess. Participants should follow the Lichess rules and regulations.
During the tournament players should not use any type of external assistance.
If anyone is banned by Lichess for violating their rules, such players will not allowed to continue in the tournament. Players can appeal to Lichess, but not to Chess Kerala.
No calls or messages from banned players to Chess Kerala will be entertained.


Helpdesk
Chess Kerala has constituted Helpdesks to provide assistance regarding online playing as well as other tournament related queries.
Those who do not know about online chess can seek the help of the Helpdesk.
Chess tournaments can be played at home on an Internet-connected computer / tablet / smartphone (Windows / Android) etc.
No need to complain that the game has been interrupted due to problems with computer / phone, internet connection and website server.

Helpdesk contact (Whatsapp) numbers
+91 94977 76921 Dr. Vinu Bhaskar
+91 99477 08822 Thara Sunilkumar
+91 96052 31010 Rajesh V N
+91 98464 06883 Leo W V Tinto
+91 94474 63550 Jayraj T V
+91 97448 82449 Shihabuddeen
+91 94973 80458 Sreekumar K C
+91 94462 30888 Prof. N R Anilkumar
+91 90485 31738 Salim yousuf
+91 94470 32794 Sukhesh P

ചെസ്സ് കേരള സംഘടിപ്പിക്കുന്ന
ടി. കെ. ജോസഫ് മെമ്മോറിയൽ
അഖില കേരള സ്കൂൾസ് ഓപ്പൺ
ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2021

നവംബർ 10 മുതൽ 26വരെ
ലിചെസ്സ്. org ഓൺലൈൻ പ്ലാറ്റ്ഫോമിൽ

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) സഹകരണത്തോടെ
കേരളത്തിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി സംസ്ഥാന സംഘടനായ ചെസ്സ് കേരള,
ടി.കെ. ജോസഫ് സ്മാരക
അഖില കേരള സ്കൂൾസ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ്
സംഘടിപ്പിക്കുന്നു.

കേരള സംസ്ഥാന ചെസ്സ് ചാമ്പ്യനും പ്രശസ്ത ചെസ്സ് ഗ്രന്ഥകാരനുമായിരുന്ന ടി. കെ. ജോസഫ് അവർകളുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്യുന്ന ചാമ്പ്യൻഷിപ്പിന്റെ ഓൺലൈൻ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവ്വഹിക്കും.

സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ചെസ്സ് ടൂർണമെന്റിനായി ക്യാഷ് പ്രൈസുകളും ട്രോഫികളുമടക്കം 60,000 രൂപയുടെ സമ്മാനങ്ങൾ തറപ്പേൽ കുടുംബം നല്കുന്നു.

ബൗദ്ധിക നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വിനോദമായ ചെസ്സ്കേ രളത്തിലെ എല്ലാ സ്കൂളുകളിലും പ്രചരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, മികച്ച മത്സര, പരിശീലനാവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ജില്ലാതല ചാമ്പ്യൻഷിപ്പുകളും അതിൽ നിന്നു യോഗ്യത നേടുന്നവർക്കായി സംസ്ഥാനതല ഫൈനൽ മത്സരവും ഒരുക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികൾക്കായി മാത്രം
സംസ്ഥാന, കേന്ദ്രീയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. മുതലായ കേരളത്തിലുള്ള എല്ലാ സ്കൂളുകളിലേയും കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

LKG മുതൽ പ്ലസ് ടു വരെ 6 കാറ്റഗറികളിലായാണ് മത്സരങ്ങൾ. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ നടത്തുക.

6 കാറ്റഗറികൾ
കാറ്റഗറി 1 Girls: LKG to 4th
കാറ്റഗറി 2 Boys: LKG to 4th

കാറ്റഗറി 3 Girls: 5th to 8th
കാറ്റഗറി 4 Boys: 5th to 8th

കാറ്റഗറി 5 Girls: 9th to 12th
കാറ്റഗറി 6 Boys: 9th to 12th

ജില്ലാതല മത്സരങ്ങൾ
കാസറഗോഡു മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും വെവ്വേറെ ചാമ്പ്യൻഷിപ്പുകളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങൾകൂടിയാണ് ഇവ. സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലാണ് മത്സരിക്കേണ്ടത്.

സംസ്ഥാനതലത്തിലേക്കുള്ള യോഗ്യത
ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർ ജില്ലയെ പ്രതിനിധാനം ചെയ്തു സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നു. 1ജില്ലയിൽ നിന്ന് 6 കാറ്റഗറികളിലായി 18 പേർക്കാണ് സെലക്ഷൻ ലഭിക്കുക.

സംസ്ഥാനതല ചാമ്പ്യൻഷിപ്പ്
14 ജില്ലകളിൽ നിന്നുളള 42 പേർ ഒരു കാറ്റഗറിയിൽ ഫൈനൽ മത്സരം കളിക്കും. മൊത്തം 252 താരങ്ങൾ 6 കാറ്റഗറികളിലായി സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും.

സമ്മാനങ്ങൾ
ജില്ലാതല ചാമ്പ്യൻഷിപ്പുകളിൽ ഓരോ കാറ്റഗറിയിലും വിജയികളായ ആദ്യത്തെ 3 പേർക്ക് ട്രോഫിയും ആദ്യത്തെ 10 പേർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

ചാമ്പ്യൻ സ്കൂൾ ട്രോഫി
ജില്ലാ മത്സരങ്ങളിൽ ഓവറോൾ പ്രകടനം വിലയിരുത്തി മികച്ച സ്കൂളിന്പ്രത്യേക ട്രോഫി സമ്മാനിക്കുന്നതാണ്.
ഓരോ കാറ്റഗറിയിലേയും ഒന്നും രണ്ടും മൂന്നും സ്ഥാന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്തുന്നത്. (ഒന്നാം സ്ഥാനത്തിന് 5 ഉം രണ്ടാം സ്ഥാനത്തിന് 3 ഉം മൂന്നാം സ്ഥാനത്തിന് 1 ഉം മൂല്യം കണക്കാക്കുന്നു.) ടൈ വരികയാണെങ്കിൽ ആദ്യ മൂന്നു സ്ഥാനക്കാർ ടൂർണമെന്റിൽ നേടിയ പോയന്റ് പരിഗണിക്കും.

സംസ്ഥാന ജേതാക്കൾക്ക് ക്യാഷ് പ്രൈസ് + ട്രോഫി + സർട്ടിഫിക്കറ്റ്
സംസ്ഥാനതല മത്സരങ്ങളിൽ ഓരോ കാറ്റഗറിയിലും ചാമ്പ്യൻ താരത്തിന് 1000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന്
750 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 500 രൂപയും ട്രോഫിയും സമ്മാനിക്കും. കൂടാതെ ആദ്യ 10 സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നല്കുന്നതുമാണ്.

പ്രവേശന ഫീസില്ല
യാതൊരു വിധ പ്രവേശന ഫീസും ഉണ്ടായിരിക്കുന്നതല്ല. ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്കെല്ലാം പ്രവേശനം സൗജന്യമായിരിക്കും.

ടൂർണമെന്റ് രീതി
ലിചെസ്. org യിലെ സ്വിസ് റൗണ്ട് സിസ്റ്റത്തിലായിരിക്കും. മത്സരങ്ങൾ നടത്തപ്പെടുക.
പെയറിങ്, ടൈബ്രേക്കറുകൾ, തുടങ്ങിയവ ലിചെസ്സിലെ ഓട്ടോമാറ്റിക് സംവിധാനത്തിലാണ് നടക്കുക.
റൗണ്ടുകൾ എത്രയെന്ന് എൻട്രിയെ അടിസ്ഥാനമാക്കി തീരുമാനിക്കും.

മത്സര സമയ ക്രമം
ജില്ലാ ടൂർണമെന്റുകളും സംസ്ഥനതല ഫൈനൽസും 10 മിനിറ്റ് + 5 സെക്കൻഡ് ഇൻക്രിമെൻ്റ് സമയ ക്രമത്തിൽ (റാപ്പിഡ് ഫോർമാറ്റ്) നടത്തും (കളിക്കാരുടെ എണ്ണത്തിനനുസരിച്ച് ടൈം ഫോർമാറ്റിൽ ഉചിതമായ മാറ്റങ്ങൾ വരുത്താൻ സംഘാടകർക്ക് അവകാശമുണ്ടായിരിക്കും).

ഫല പ്രഖ്യാപനം
ടൂർണമെന്റ് കഴിഞ്ഞ് 2 അല്ലെങ്കിൽ 3 ദിവസത്തിനു ശേഷം മാത്രമേ റിസൽട്ട് ചെസ്സ് കേരള ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
എന്തെങ്കിലും പ്രശ്നമുണ്ടായാൽ ടൂർണമെന്റ് സംഘാടകരുടേതായിരിക്കും അന്തിമ തീരുമാനം.

ടൂർണമെന്റ് തീയ്യതികൾ
ജില്ലാ മത്സരങ്ങൾ കാസറഗോഡു തുടങ്ങി തിരുവനന്തപുരം വരെ ഒരു ദിവസം ഒരു ജില്ല എന്ന ക്രമത്തിൽ നവംബർ 10 മുതൽ 23 വരെ വൈകുന്നേരം 7 മണിക്ക് lichess ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചെസ്സ് കേരള ഓരോ മത്സരങ്ങൾക്കുമായി ക്രിയേറ്റ് ചെയ്യുന്ന പേജിൽ നടക്കും.

ജില്ലയും മത്സരങ്ങളുടെ തിയ്യതിയും
കാസറഗോഡ് – നവംബർ 10
കണ്ണൂർ – നവംബർ 11
വയനാട് – നവംബർ 12
കോഴിക്കോട് – നവംബർ 13
മലപ്പുറം – നവംബർ 14
പാലക്കാട് – നവംബർ 15
തൃശ്ശൂർ – നവംബർ 16
എറണാകുളം – നവംബർ 17
കോട്ടയം – നവംബർ 18
ഇടുക്കി – നവംബർ 19
ആലപ്പുഴ – നവംബർ 20
പത്തനംതിട്ട – നവംബർ 21
കൊല്ലം – നവംബർ 22
തിരുവനന്തപുരം – നവംബർ 23

സംസ്ഥാനതല ചാമ്പ്യൻഷിപ്പ് നവംബർ 26 ന് വൈകുന്നേരം 7 മണിക്ക് ലിചെസ്സ് പ്ലാറ്റ്ഫോമിൽ നടക്കും.

രജിസ്ട്രേഷൻ
മത്സരാർത്ഥികൾ ചെസ്സ് കേരളയുടെ വെബ് സൈറ്റിൽ അഖില കേരള സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ പേജിൽ നല്കിയിട്ടുള്ള രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.
ലിങ്ക് :
http://chesskerala.org
സംസ്ഥാനത്തെ എല്ലാ ജില്ലക്കാരും മേൽ ഫോമിലൂടെയാണ് പേരു വിവരങ്ങൾ രജി. ചെയ്യേണ്ടത്.
മുഴുവൻ എൻട്രികളും വന്നതിനു ശേഷം – രജിസ്ട്രേഷൻ അവസാന തീയ്യതിക്കു ശേഷം കളിക്കാരുടെ ജില്ലയും കാറ്റഗറിയും ലിസ്റ്റു ചെയ്യുകയും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് അതിൽ അംഗങ്ങളാക്കുകയും ചെയ്യുന്നതാണ്.

ലിചെസ്സ്.org യിൽ ചെസ്സ് കേരള, ഓരോ മത്സരങ്ങൾക്കുമായി ജില്ല, കാറ്റഗറി എന്നിവ തിരിച്ചുള്ള
പ്രത്യേകം ടീം പേജുകൾ രൂപീകരിക്കുന്നതാണ്. മത്സരാർത്ഥികൾ തങ്ങളുടെ ടീം പേജിൽ അംഗങ്ങളാകേണ്ടതുണ്ട്.
അതിനായി ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു നിർദ്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പ് വഴി നല്കുന്നതാണ്.
ടൂർണമെന്റ് സംബന്ധമായ മറ്ററിയിപ്പുകളും സന്ദേശങ്ങളും പ്രസ്തുത വാട്സാപ്പ് ഗ്രൂപ്പ് വഴിയും
ചെസ്സ് കേരള വെബ്സൈറ്റ് വഴിയും കളിക്കാർക്ക് ലഭ്യമാക്കുന്നതാണ്.

മതിയായ വിവരങ്ങൾ നല്കാത്ത എൻട്രികൾ സ്വീകരിക്കുന്നതല്ല.

രജിസ്ട്രേഷൻ അവസാന തീയ്യതി
രജിസ്ട്രേഷൻ അവസാന തീയ്യതി
ടൂർണമെന്റിന് പേരു നല്കേണ്ട അവസാന തീയ്യതി പുതുക്കി നിശ്ചയിച്ചിരിക്കുന്നു. ഇതുപ്രകാരം ഓരോ ജില്ലയുടേയും മത്സരങ്ങൾക്കു മൂന്നു ദിവസം മുമ്പു വരെ എൻട്രികൾ സ്വീകരിക്കുന്നതാണ്.

രജി. അവസാന തീയ്യതികൾ ജില്ലാ ക്രമത്തിൽ
കാസറഗോഡ് – നവംബർ 7
കണ്ണൂർ – നവംബർ 8
വയനാട് – നവംബർ 9
കോഴിക്കോട് – നവംബർ 10
മലപ്പുറം – നവംബർ 11
പാലക്കാട് – നവംബർ 12
തൃശ്ശൂർ – നവംബർ 13
എറണാകുളം – നവംബർ 14
കോട്ടയം – നവംബർ 15
ഇടുക്കി – നവംബർ 16
ആലപ്പുഴ – നവംബർ 17
പത്തനംതിട്ട – നവംബർ 18
കൊല്ലം – നവംബർ 19
തിരുവനന്തപുരം – നവംബർ 20

ലിചെസ്സ് ഐ. ഡി.
മത്സരങ്ങൾ നടക്കുന്നത് ലിചെസ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ട് മത്സരാർത്ഥികൾക്ക് ലിചെസ്സ്.org എന്ന വെബ് സൈറ്റിൽ അക്കൗണ്ട്(യൂസർ നെയിം അഥവാ ഐഡി) ഉണ്ടായിരിക്കേണ്ടതാണ്.
ഇല്ലാത്തവർക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു:
https://lichess.org/signup

നിബന്ധനകൾ
മത്സരങ്ങളെല്ലാം ലിചെസ്സ് ഓൺ ലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത് എന്നതിനാൽ പങ്കെടുക്കുന്നവർ ലിചെസ്സ് നിബന്ധനകൾ അനുസരിക്കേണ്ടതാകുന്നു. മത്സരം നടക്കുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സഹായങ്ങൾ സ്വീകരിച്ചുകൊണ്ടു കളിക്കുവാൻ പാടുള്ളതല്ല. ലിചെസ്സ് നിയമങ്ങൾ തെറ്റിച്ചതിന് ആരെയെങ്കിലും ലിചെസ്സ് വിലക്കിയാൽ, അത്തരം കളിക്കാരെ ടൂർണമെന്റിൽ തുടരാൻ അനുവദിക്കില്ല.
അത്തരം സന്ദർഭങ്ങളിൽ കളിക്കാർക്ക് ലിചെസ്സിന് അപ്പീൽ നല്കാവുന്നതാണ്. ടൂർണമെന്റ് സംഘാടകരുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ലാത്തിനാൽ പുന:പരിശോധിക്കുക, തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചെസ്സ് കേരളയെ സമീപിക്കാവുന്നതല്ല.

ഹെൽപ്പ് ഡെസ്ക്
രജിസ്ട്രേഷൻ തുടങ്ങി ടൂർണമെന്റ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയിരിക്കുന്നു
ഓൺലൈൻ ചെസ്സിനെക്കുറിച്ചറിയാത്തവർക്ക് ചെസ്സ് കേരള ഹെൽപ്പ് ഡെസ്കിന്റെ സഹായങ്ങൾ തേടാവുന്നതാണ്.
ഇന്റർനെറ്റ് കണക്റ്റ് ചെയ്ത കമ്പ്യൂട്ടർ/ ടാബ് ലെറ്റ്/ സ്മാർട്ട് ഫോൺ (വിൻഡോസ് / ആൻഡ്രോയ്ഡ്) എന്നിവയിലൂടെ വീട്ടിലിരുന്നുകൊണ്ടു തന്നെ ചെസ്സ് ടൂർണമെന്റ് കളിക്കാൻ കഴിയുന്നതാണ്.
കമ്പ്യൂട്ടർ / ഫോൺ , ഇൻന്റർനെറ്റ് കണക്ഷൻ, വെബ് സൈറ്റിന്റെ സെർവ്വർ
തുടങ്ങിയവയുടെ പ്രശ്നങ്ങൾ മൂലം കളി തടസ്സപ്പെടുന്നതിൽ പരാതിപ്പെടാവുന്നതല്ല.

ഹെൽപ്പ് ഡെസ്ക് കോൺടാക്റ്റ് നമ്പരുകൾ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കും ബന്ധപ്പെടാനുള്ള നമ്പറുകൾ :
+91 94977 76921 ഡോ. വിനു ഭാസ്കർ
+91 99477 08822 താര സുനിൽകുമാർ
+91 96052 31010 രാജേഷ് വി. എൻ.
+91 98464 06883 ലിയോ ഡബ്ല്യു. വി. ടിന്റോ
+91 94474 63550 ജയ്രാജ് ടി. വി.
+91 97448 82449 ഷിഹാബുദ്ദീൻ
+91 94973 80458 കെ. സി. ശ്രീകുമാർ
+91 94462 30888 പ്രൊഫ. എൻ. ആർ. അനിൽകുമാർ