CHESS KERALA COVID VACCINE CHALLENGE GRAND PRIX 6

ചെസ്സ് കേരള സംഘടിപ്പിച്ച കൊവിഡ് വാക്സിൻ ചലഞ്ച് ഗ്രാൻഡ് പ്രീ പരമ്പരയിലെ ആറാമത്തെ ടൂർണമെന്റിൽ അനിൽകുമാർ ഒ ടി (കോഴിക്കോട്) ജേതാവായി. ജൂലൈ 4 ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോം ആയ ലീചെസ്സ് വഴിയാണ് മത്സരങ്ങൾ നടന്നത്. ഇരുന്നൂറോളം കളിക്കാർ പങ്കെടുത്ത മൽസരത്തിൽ 9 റൗണ്ടുകളിൽ നിന്ന് 8 പോയിൻ്റുകൾ നേടിയാണ് അനിൽകുമാർ ഒ ടി ചാമ്പ്യനായത്.

ഗോപകുമാർ പി കെ (മലപ്പുറം, 8 പോയിൻ്റ്), ജോൺ വേണി അക്കരക്കാരൻ (കോഴിക്കോട്, 7.5 പോയിൻ്റ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരത്തിലെ മറ്റു വിജിയകൾ:

  1. ഡോ. നിമ്മി എ ജോർജ് എറണാകുളം (7.5 പോയിൻ്റ്), 5. അനുദീപ് അനൂപ് കണ്ണൂർ (7 പോയിൻ്റ്), 6. അഖിലൻ ഇ എം തിരുവനന്തപുരം (7 പോയിൻ്റ്), 7. ദേബർഗ്യ സാമന്ത കൊൽക്കത്ത (7 പോയിൻ്റ്) 8. നിരഞ്ജൻ ജെ വാര്യർ ബാംഗ്ലൂർ (7 പോയിൻ്റ്) , 9. അർപിത് എസ് ബിജോയ് കണ്ണൂർ (7 പോയിൻ്റ്), 10. ജെ ശരവണൻ തിരുവള്ളൂർ (7 പോയിൻ്റ്).

ഗ്രാൻഡ് പ്രീ പരമ്പരയിലെ ഏഴാം മത്സരം ജൂലായ് 11 ഞായറാഴ്ച രാത്രി എട്ട് മണിക്ക് നടക്കും.