Chess Kerala’s Scheme To Help Chess Players And Trainers In Distress.

CHESS KERALA presents a desktop computer to a physically challenged and finacially backward player in distress in the Covid times

🌹🙏🌹
പ്രിയരേ,
കോവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന ചെസ്സ് കളിക്കാരെ സഹായിക്കുന്നതിനുള്ള ചെസ്സ് കേരളയുടെ എളിയ പരിശ്രമ‌ത്തിന് ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയായ ശ്രീ. കെ. എൻ. രാജന് ഡെസ്ക്ടോപ്പ് കംപ്യൂട്ടർ സമ്മാനിച്ചു കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നു.
നിർദ്ധനനും അംഗ പരിമിതനുമായ രാജൻ ചെസ്സ് ഹൗസ് ബോട്ട് അന്തർദ്ദേശീയ ചെസ്സ് മത്സരത്തിലടക്കം നിരവധി ടൂർണമെൻറുകളിൽ സമ്മാനങ്ങൾ നേടിയ
ഫിഡേ റേറ്റിങ്ങുള്ള ചെസ്സ് താരമാണ്.
കട്ടപ്പനയിൽ ആനന്ദ് ചെസ്സ് അക്കാദമിയിൽ വെച്ചു നടന്ന ചടങ്ങിൽ ചെസ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് ശ്രീ. ബിനോയി കെ. സി., ശ്രീ. റോബിൻസ് ജോസ്, ശ്രീ. ജയിംസ് ചാണ്ടി വെളളത്തൂവൽ, ശ്രീ. സൈമൺ വി. ജെ., സെബാസ്റ്റ്യൻ, ശ്രീ. ബേബി മൂലമറ്റം, ശ്രീ. ബിനീഷ് ചെമ്മണ്ണാർ, ശ്രീ. ബാബു ഇരുന്നൂറേക്കർ, ശ്രീ. പി. കെ. രാജൻ ചെസ്സ് കേരള വൈസ് പ്രസിഡണ്ട് ശ്രീ. എം ബി മുരളീധരൻ എന്നിവർ സംബന്ധിച്ചു.
ബുദ്ധിമുട്ടുന്ന ചെസ്സ് താരങ്ങൾക്ക് ഇൻ്റർനെറ്റ് ഉപകരണങ്ങളും കണക്‌ഷനും ഓൺലൈൻ കോച്ചിങ്ങ് നടത്താനുള്ള പരിശീലനവും സൗജന്യമായി നല്കിക്കൊണ്ട് അവരെ ചെസ്സിലൂടെ ജീവിതമാർഗ്ഗം കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെസ്സ് കേരള ലക്ഷ്യമിടുന്നത്.
പ്രസ്തുത ആവശ്യത്തിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുംകൂടി നടത്തിയ ഓൺലൈൻ ഗ്രാൻഡ് പ്രീ ടൂർണമെൻ്റിൽ പങ്കെടുത്ത എല്ലാ സുമസ്സുകൾക്കും ചെസ്സ് കേരളയുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണ്. 75000 ത്തോളം രൂപയാണ് ടൂർണമെൻ്റ് വഴി ചെസ്സ് കേരളക്ക് ലഭിച്ചിരിക്കുന്നത്. പരിമിതമായ തുകയാണെങ്കിലും കുറച്ചു പേർക്കെങ്കിലും സഹായമെത്തിക്കാൻ കഴിയുമെന്നത് ചാരിതാർത്ഥ്യജനകം തന്നെയാണ്.
ചെസ്സ് കളിക്കാർക്കു വേണ്ടി കളിക്കാരാൽ രൂപീകൃതമായ ചെസ്സ് കേരള, മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളിലൂടെ ഒരു യഥാർത്ഥ ചെസ്സ്/സ്പോർട്സ് സംഘടന എന്തായിരിക്കണം എന്നതിൻ്റെ ഉത്തമമാതൃകയാണു മുന്നോട്ടു വെയ്ക്കുന്നത്. അനുദിനം വർദ്ധിച്ചു വരുന്ന പിന്തുണയും പ്രോത്സാഹനങ്ങളും കൂടുതൽ സേവനോന്മുഖവും പുരോഗമനപരവുമായ ചെസ്സ് പ്രവർത്തനങ്ങളിലേർപ്പെടാൻ ഞങ്ങൾക്ക്
ഊർജവും പ്രചോദനവും പകർന്നു നല്കുന്നുവെന്നറിയിക്കട്ടെ.
സ്നേഹാദരങ്ങളോടെ
ടീം ചെസ്സ് കേരള.
🌹🌹🌹

CHESS KERALA extends a helping hand to former state chess star K V Mohanan of Kannur

Sri K V Mohanan, a very talented chess star who was pinned down by joblessness and financial problems could not rise to the heights that his potential promised.Kerala Sports Council had granted Mohanan a pension many years back, but unfortunately he has not received any.CHESS KANNUR President Sebastian Peravoor and CHESS KERALA Secretary V N Rajesh handed over the cheque to Mohanan. K M Venugopalan, Sivaswamy, Prasanna Sivaswamy and K T Thomas were also present.After K N Rajan of Idukki, K V Mohanan of Kannur is the second chess player to receive Chess Kerala’s support.

കണ്ണൂർ ജില്ലയിലെ മുൻ സംസ്ഥാനതാരം കെ വി മോഹനന് ചെസ്സ് കേരളയുടെ സഹായഹസ്തം മുൻ സംസ്ഥാന ചെസ്സ് താരമായ കെ.വി.മോഹനന് സംസ്ഥാനതല ചെസ്സ് സംഘടനയായ ചെസ്സ് കേരള സഹായം നൽകി. സംസ്ഥാന മത്സരജേതാവായ മോഹനന് ചെസ്സ് കണ്ണൂർ പ്രസിഡണ്ട് സെബാസ്റ്റ്യൻ പേരാവൂർ, ചെസ്സ് കേരള സെക്രട്ടറി വി.എൻ.രാജേഷ് എന്നിവർ ചേർന്ന് കണ്ണൂർ പറശ്ശിനിക്കടവിൽ മോഹൻ്റെ വസതിയിലെത്തി ചെസ്സ് കേരളയുടെ ചെക്ക് കൈമാറി.കെ.എം വേണുഗോപാൽ, ശിവസ്വാമി, പ്രസന്ന ശിവസ്വാമി, കെ. ടി.തോമസ് എന്നിവരും സന്നിഹിതരായിരുന്നു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ മോഹൻറെ വസതിയിലെത്തിയാണ് ചെസ്സ് കേരള – ചെസ്സ് കണ്ണൂർ പ്രവർത്തകർ അദ്ദേഹത്തിന് ചെക്ക് കൈമാറിയത് വർഷങ്ങൾക്കു മുമ്പ് മോഹനന് കേരളാ സ്പോർട്ട്സ് കൗൺസിൽ പെൻഷൻ അനുവദിച്ചുവെങ്കിലും അദ്ദേഹത്തിന് ഇന്നു വരെ അതിൻ്റെ ഒരു ഘഡു പോലും ലഭിച്ചിട്ടില്ല.

CHESS KERALA presents O T Anilkumar a laptop to support his chess activities.

7 times Kerala Champion O T Anilkumar received a laptop from CHESS KERALA. Chess Kerala President Chess Olympian Prof N R Anilkumar and Kozhikode Sports Council President and former Mayor O Rajagopal together handed over the laptop to O T Anilkumar. Chess Association Secretary Premchand, Vice Presidents Dr Rajeevan, P Satheesh Kumar, Devesh Kurup and Treasurer Abdul latheef were present.Earlier CHESS KERALA had provided K N Rajan (Idukki) with a desktop computer and K V Mohanan (Kannur) financial assistance.

ചെസ്സ് ചാമ്പ്യൻ O. T. അനിൽ കുമാറിന് ചെസ്സ് കേരള ലാപ്ടോപ്പ് സമ്മാനിച്ചു. 7 തവണ സംസ്ഥാന സീനിയർ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ ചെസ്സ് താരം ഓ.ടി.അനിൽകുമാറിന് അദ്ദേഹത്തിൻ്റെ ചെസ്സ് പരിശീലനത്തിന് സഹായിക്കുവാനായി സംസ്ഥാനതല ചെസ്സ് സംഘടനയായ ചെസ്സ് കേരള ലാപ്പ്ടോപ്പ് കംപ്യൂട്ടർ നൽകി. കോഴിക്കോട് സ്പോർട്ട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ മേയറുമായ ഓ.രാജഗോപാലും ചെസ്സ് കേരളാ പ്രസിഡണ്ട് ചെസ്സ് ഒളിമ്പ്യൻ പ്രൊഫ.എൻ.അനിൽകുമാറും ചേർന്ന് ഓ. ടി. അനിൽകുമാറിന് ലാപ്പ്ടോപ്പ് സമ്മാനിച്ചു. ചെസ്സ് അസോസിയേഷൻ സെക്രട്ടറി പ്രേംചന്ദ് , വൈസ് പ്രസിഡണ്ടുമാരായ ഡോ.രാജീവൻ, പി.സതീഷ് കുമാർ, ദേവേശ് കുറുപ്പ്, ട്രഷറർ എം.സി. അബ്ദുൾ ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു.

Chess Kerala’s helping hand for Aji Goodwill

Aji Goodwill, chess trainer and player from Thiruvananthapuram received financial support from Chess Kerala as part of Chess Kerala’s benevolent scheme to help chess players and trainers in distress during the Covid19 times. Chess Kerala Joint Secretary P Sukhesh, Executive committee member K C Sreekumar and Thiruvananthapuram Association Secretary G S Sreejith together handed over Chess Kerala’s cheque to Aji Goodwill. Earlier Chess Kerala had presented a laptop computer to 7 times Kerala Champion O T Anilkumar(Kozhikode), financial aid to former state champion K V Mohanan(Kannur)and a desktop computer to K N Rajan(Idukki).

അജി ഗുഡ് വില്ലിന് ചെസ്സ് കേരള സഹായം നൽകികോവിഡ് കാലത്ത് ജീവിതം പ്രതിസന്ധിയിലായ ചെസ്സ് താരങ്ങളേയും പരിശീലകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതല സംഘടനയായ ചെസ്സ് കേരള നടത്തുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ചെസ്സ് താരവും പരിശീലകനുമായ അജി ഗുഡ് വില്ലിന് ധനസഹായം നൽകി. ചെസ്സ് കേരള ജോയിൻ്റ് സെക്രട്ടറി പി. സുഖേഷ്, എക്സിക്യൂട്ടീവ് അംഗം കെ.സി.ശ്രീകുമാർ, ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് ജി.എസ്. എന്നിവർ ചേർന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് അജിക്ക് ചെസ്സ് കേരളയുടെ ചെക്ക് കൈമാറി. 7 തവണ സംസ്ഥാന ചാമ്പ്യനായ ഓ.ടി.അനിൽകുമാറിന് (കോഴിക്കോട്) ലാപ്ടോപ്പും മുൻ സംസ്ഥാന ചാമ്പ്യൻ കെ.വി.മോഹനന് (കണ്ണൂർ) ധനസഹായവും കെ.എൻ.രാജന് (ഇടുക്കി) ഡെസ്ക്ടോപ്പ് കംപ്യൂട്ടറും ചെസ്സ് കേരള നൽകിയിരുന്നു

Chess Kerala’s support for K P Ismail

K P Ismail, prominent chess player and trainer in Malappuram district, received support from Chess Kerala yesterday. This was part of Chess Kerala’s benevolent scheme to assist players and trainers in the difficult Covid times.Perinthalmanna Muncipal Chairperson Sri P Shaji handed over Chess Kerala’s cheque to K P Ismail.E Shihabudeen (Chess Kerala Executive Committee member), Ashraf K (Arakkuparambu Chess Gallery), Sunil Joseph (President Malappuram Chess Syndicate), and Sasi Perinthalmanna (Secretary, Malabar Film Society) were present during the occasion.

Chess Kerala is one chess organization that function with the principle that the primary duty of chess organizations is to work for the welfare of chess players.Chess Kerala had earlier contributed Rs 455000 to the Chief Minister’s Distress Relief Fund towards Kerala’s fight against Covid19 and Rs 135000 for Kerala’s fight against the great flood. These activities had been lauded by the FIDE, Viswanathan Anand and Judith Polgar and chess lovers all over the world.

കോവിഡ് കാലത്ത് ജീവിതം പ്രതിസന്ധിയിലായ ചെസ്സ് താരങ്ങളേയും പരിശീലകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതല സംഘടനയായ ചെസ്സ് കേരള നടത്തുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി മലപ്പുറത്തെ പ്രശസ്ത ചെസ്സ് താരവും പരിശീലകനുമായ കെ.പി.ഇസ്മായിലിന് ധനസഹായം നൽകി. ഇന്ന് പെരിന്തൽമണ്ണ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ഷാജി ചെസ്സ് കേരളയുടെ ചെക്ക് ഇസ്മായിലിന് കൈമാറി.ഇ. ഷിഹാബുദ്ദീൻ (ചെസ്സ് കേരള എക്സിക്യൂട്ടീവ് അംഗം)അഷ്റഫ് കെ. ( അരക്കുപറമ്പ് ചെസ് ഗാലറി) സുനിൽ ജോസഫ് (മലപ്പുറം ചെസ്സ് സിൻഡിക്കേറ്റ് പ്രസിഡണ്ട്), ശശി പെരിന്തൽമണ്ണ ( മലബാർ ഫിലിം സൊസൈറ്റി സെക്രട്ടറി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 7 തവണ സംസ്ഥാന ചാമ്പ്യനായ *ഓ.ടി.അനിൽകുമാറിന്* (കോഴിക്കോട്) ലാപ്ടോപ്പും മുൻ സംസ്ഥാന ചാമ്പ്യൻ *കെ.വി.മോഹനൻ* (കണ്ണൂർ), *അജി ഗുഡ് വിൽ* (തിരുവനന്തപുരം) എന്നിവർക്ക് ധനസഹായവും *കെ.എൻ.രാജന്* (ഇടുക്കി) ഡെസ്ക്ടോപ്പ് കംപ്യൂട്ടറും നേരത്തേ ചെസ്സ് കേരള നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രൂപയും മഹാപ്രളയകാലത്ത് രൂപയും ചെസ്സ് കേരള സംഭാവന നൽകിയിരുന്നു. ലോക ചെസ്സ് ഫെഡറേഷനും വിശ്വനാഥൻ ആനന്ദും ജൂഡിത്ത് പോൾഗാറുമടക്കം ചെസ്സ് ലോകം മാതൃകാപരമായ ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.ചെസ്സിനേയും ചെസ്സ് കളിക്കാരേയും സേവിക്കുകയാണ് ചെസ്സ് സംഘടനകളുടെ അടിസ്ഥാനധർമ്മം എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന ജനാധിപത്യസംഘടനയാണ് ചെസ്സ് കേരള .