CHESS KERALA WOMEN’S GRAND PRIX 2021

കേരള വനിതാ ചെസ്സിന് പ്രോത്സാഹനവും അഭ്യുന്നതിയും ലക്ഷ്യമാക്കി മെയ് 1 മുതൽ ജൂലായ് 11 വരെ നീണ്ടു നിൽക്കുന്ന വിമൻസ് ഗ്രാൻഡ് പ്രീ ടൂർണമെന്റ് പരമ്പര ചെസ്സ് കേരള സംഘടിപ്പിക്കുന്നു. വനിതകൾക്കു മാത്രമായ മത്സരങ്ങളിൽ
ലോകത്തെവിടേയുമുള്ള മലയാളി വനിതകൾക്ക് / പെൺകുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.

ചെസ്സ് കേരള വിമൻസ് ഗ്രാൻഡ് പ്രീ ടൂർണമെന്റ്സ് 2021
🔸8 ഗ്രാൻഡ് പ്രീ പ്രാഥമിക മത്സരങ്ങൾ
🔸ഓൺലൈൻ മെഗാ ഫൈനൽസ്
🔸മുഖാമുഖ സൂപ്പർ ഫൈനൽസ്

വനിതകൾക്കായി മാത്രം
കേരള വനിതാ ചെസ്സിന് പ്രോത്സാഹനവും അഭ്യുന്നതിയും ലക്ഷ്യമാക്കി മെയ് 1 മുതൽ ജൂലായ് 11 വരെ നീണ്ടു നിൽക്കുന്ന വിമൻസ് ഗ്രാൻഡ് പ്രീ ടൂർണമെന്റ് പരമ്പര ചെസ്സ് കേരള സംഘടിപ്പിക്കുന്നു. വനിതകൾക്കു മാത്രമായ മത്സരങ്ങളിൽ
ലോകത്തെവിടേയുമുള്ള മലയാളി വനിതകൾക്ക് / പെൺകുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.

സ്നേഹാദരപൂർവ്വം…
ഓരോ മത്സരവും ഓരോ ആദ്യകാല സംസ്ഥാന വനിതാ ചാമ്പ്യന്മാരെ ആദരിച്ചുകൊണ്ടുള്ളതായിരിക്കും.

പ്രൈസ് മണി
50000 രൂപ സമ്മാനത്തുകയുള്ള
മത്സര പരമ്പരയിൽ 118 ക്യാഷ് പ്രൈസുകളും നിരവധി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾക്കു സമ്മാനിക്കും.

സമ്മാന ഘടന
ഗ്രാൻഡ് പ്രീ – 2000 x 8 = 16000.
മെഗാഫൈനൽസ് – 20000.
സൂപ്പർ ഫൈനൽസ് -24000.
കൂടാതെ ട്രോഫികളും സർട്ടിഫിക്കറ്റുകളും.

പ്രവേശന ഫീസില്ല
യാതൊരു വിധ പ്രവേശന ഫീസും ഉണ്ടായിരിക്കുന്നതല്ല. പ്രാഥമിക തല മത്സരങ്ങൾ, മെഗാ ഫൈനൽസ്, സൂപ്പർ ഫൈനൽസ് – മൊത്തം 10 ടൂർണമെന്റുകൾക്കും പ്രവേശനം സൗജന്യമായിരിക്കും.

മത്സര സമയ ക്രമം
പ്രിലിമനറി ടൂർണമെന്റുകൾക്കും മെഗാ ഫൈനൽസിനും
10 മിനിറ്റ് + 5 സെക്കൻഡ് ഇൻക്രിമെൻ്റ് സമയ ക്രമത്തിൽ (റാപ്പിഡ് ഫോർമാറ്റ്)
സ്വിസ്സ് ലീഗ് 7 റൗണ്ടുകൾ ആയിരിക്കും.
നേരിട്ടു മത്സരിക്കുന്ന സൂപ്പർ ഫൈനൽസിൽ 20 മിനിറ്റ് + 5 സെക്കന്റ് സമയവും 6 റൗണ്ടുകളും ഉണ്ടായിരിക്കും.

ഗ്രാൻഡ് പ്രീ പ്രിലിമിനറി ടൂർണമെന്റുകൾ
8 ഗ്രാൻഡ് പ്രീമത്സരങ്ങൾ മെയ് 1 മുതൽ ജൂൺ 19 വരെ ശനിയാഴ്ചകളിൽ വൈകുന്നേരം 7 മണിക്ക് lichess ഓൺലൈൻ പ്ലാറ്റ്ഫോം Team Chess Kerala Women’s Grand Prix പേജിൽ നടക്കും.

ഓൺലൈൻ മെഗാ ഫൈനൽസ്
പ്രാഥമിക മത്സരങ്ങളിലെ മികച്ച 50 കളിക്കാർ മെഗാ ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പടും. 8 മത്സരങ്ങളിലേയും ചാമ്പ്യന്മാർ നേരിട്ട് അർഹത നേടുന്നതാണ്. 40 പേരെ അവരുടെ ഏറ്റവും മികച്ച 5 മത്സരങ്ങളിലെ പോയിൻ്റുകൾ കൂട്ടി നോക്കി നിശ്ചയിക്കും. ബാക്കി രണ്ടു പേർ സ്പെഷ്യൽ നോമിനികൾ.
മെഗാ ഫൈനൽസ് ലി ചെസ്സിൽ ജൂൺ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

മുഖാമുഖ സൂപ്പർ ഫൈനൽസ്
മെഗാ ഫൈനലിലെ മികച്ച 25 കളിക്കാർ സൂപ്പർ ഫൈനൽസിലേക്ക് അർഹത നേടും; ഒരാൾ സ്പെഷ്യൽ നോമിനിയും.
ജൂലായ് 11 ന്‌ 26 പേർ നേരിട്ടു മത്സരിക്കുന്ന ഏകദിന കലാശപ്പോരാട്ടത്തിന് തൃശ്ശൂർ ശക്തൻ തമ്പുരാൻ കോളജ് ഓഡിറ്റോറിയം വേദിയാകും. താരങ്ങൾക്കും കൂടെയുള്ളവർക്കും ചായ, ഉച്ചഭക്ഷണം തുടങ്ങിയവ സൗജന്യമായി നല്കും.

മത്സര യോഗ്യത
മലയാളി വനിതകൾക്ക്/പെൺകുട്ടികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ; താമസം കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ലോകത്തെവിടേയുമാകാം.

രജിസ്ട്രേഷൻ
1. മത്സരാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.

2. തുടർന്ന് ലിചെസ്സ് വെബ് സൈറ്റിൽ ചെന്ന് ഒരു ജോയിൻ റിക്വസ്റ്റ് നൽകുക.

ലിങ്ക്:
https://lichess.org/team/chess-kerala-womens-grand-prix-2021

മതിയായ വിവരങ്ങൾ നല്കാത്ത എൻട്രികൾ സ്വീകരിക്കുന്നതല്ല.
മത്സരാർത്ഥികൾ ടീം പേജിൽ തങ്ങളുടെ പേര് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നുറപ്പു വരുത്തേണ്ടതാണ്.
ടീം അംഗങ്ങൾക്ക് എളുപ്പത്തിൽ ടൂർണമെന്റ് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്.

അവസാന തിയ്യതി
രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 27-04-2021

ഹെൽപ്പ് ഡെസ്ക്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കും ചെസ്സ് കേരള ഒരു ഹെൽപ്പ് ഡസ്ക് സജ്ജീകരിച്ചിരിക്കുന്നു. ഓൺലൈനിൽ ചെസ്സ് കളിച്ചിട്ടില്ലാത്തവർക്കും സഹായം തേടാവുന്നതാണ്.
കോൺടാക് റ്റ് നമ്പറുകൾ :
99477 08822,
94474 67308,
79949 04636

REGISTRATION FORM