CHESS KERALA GRAND PRIX TOURNAMENTS 2020

പ്രിയ ചെസ്സ് സ്നേഹികളേ,

അവശതയനുഭവിക്കുന്ന ചെസ്സ് കളിക്കാരെ / പരിശീലകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചെസ്സ് കേരള അവതരിപ്പിക്കുന്നു:

ചെസ്സ് കേരള ഗ്രാൻ്റ് പ്രീ ചെസ്സ് ടൂർണമെൻറുകൾ

എല്ലാ മലയാളി / കേരള ചെസ്സ് പ്രേമികൾക്കും പങ്കെടുക്കാവുന്ന ഓൺലൈൻ ഓപ്പൺ ചെസ്സ് ടൂർണമെൻ്റ് പരമ്പരയിൽ 7 ഗ്രാൻ്റ് പ്രീ മത്സരങ്ങളും അതിൽ നിന്നു സെലക്ഷൻ നേടുന്ന 100 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാഫൈനലും ഉണ്ടായിരിക്കും.

ഡിസംബർ 17 മുതൽ ഡിസംബർ 27 വരെ ഇന്ത്യൻ സമയം വൈകുന്നേരം 8 ന് ആരംഭിക്കുന്ന ഗ്രാൻ്റ് പ്രീ ടൂർണമെൻ്റുകൾക്ക് കേരള ചെസ്സിലെ എന്നും ഓർമ്മിക്കപ്പെടേണ്ട അനശ്വരരായ ഏഴ് പ്രഗല്ഭ വ്യക്തികളുടെ പേരു നല്കിയിരിക്കുന്നു.

lichess ഓൺലൈൻ പ്ലാറ്റ്ഫോമിൽ
CHESS KERALA GRAND PRIX 2020 എന്ന ടീം പേജിൽ, സ്വിസ്സ് റൗണ്ട് സിസ്റ്റത്തിൽ സംഘടിപ്പിക്കപ്പെടുന്ന മത്സര പരമ്പരയിൽ പങ്കെടുക്കുന്നതിനായി മത്സരാർത്ഥികൾ 100 രൂപയിൽ കുറയാത്ത സംഭാവനകളാണു നല്കേണ്ടത്.

ഓരോ ഗ്രാൻ്റ്പ്രീ മത്സരങ്ങൾക്കും 3000 രൂപ പ്രൈസ് മണി ഉണ്ടായിരിക്കും. ഓരോന്നിലും 30 പേർ സമ്മാനിതരാവും.

ഗ്രാൻ്റ് പ്രീ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന 100 പേർക്കാണ് മെഗാഫൈനൽസിലേക്കു യോഗ്യത.

ഓരോ ഗ്രാൻപ്രീയിൽ നിന്നും ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടുന്നതാണ്. ശേഷിക്കുന്ന 79 സ്ഥാനങ്ങൾ ഓരോ താരത്തിൻ്റേയും മികച്ച 4 ഗ്രാൻപ്രീ ടൂർണമെൻ്റ് പ്രകടനങ്ങളെ അടിസ്ഥാനമാക്കി നിർണയിക്കും.

ഡിസംബർ 27വൈകുന്നേരം 8 മണിക്കു നടക്കുന്ന ഗ്രാൻ്റ് പ്രീ മെഗാഫൈനൽസിൽ 12000 രൂപയാണ് സമ്മാനത്തുക. 50 കാഷ് പ്രൈസുകൾ വിജയികൾക്കു സമ്മാനിക്കും. കൂടാതെ മെഗാഫൈനൽസിൽ കളിക്കുന്ന മുഴുവൻ പേർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റും നല്കുന്നതാണ്.

മുൻ മത്സരങ്ങളിലെപ്പോലെ ഇത്തവണയും ചെസ്സ് കേരളയുടെ എളിയ പരിശ്രമങ്ങളിൽ പിന്തുണയും പ്രോത്സാഹനവും നല്കി പങ്കാളികളാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും വിളിക്കുക:

9605231010, 9497380458, 9446230888.

രജിസ്ട്രേഷൻ

മത്സരാർത്ഥികൾ ആദ്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത്
പേരുവിവരങ്ങൾ കൃത്യമായി നല്കിക്കൊണ്ട് സംഭാവനത്തുക (100 രൂപയിൽ കുറയാത്ത) അടക്കേണ്ടതാണ്.

  1. പേര്
  2. ജനനത്തീയതി
  3. ഫിഡേ ID (ഉണ്ടെങ്കിൽ)
  4. lichess ID
  5. Gender
  6. മേൽവിലാസം
  7. ഇ മെയിൽ
  8. ഫോൺ(വാട്സാപ്പ് നമ്പർ)
  9. രാജ്യം (ഇന്ത്യക്കു പുറത്തുള്ളവർ മാത്രം).
    (പ്രവാസികൾ കേരളത്തിലെ അവരുടെ വിലാസമാണു നല്കേണ്ടത്
    ഒപ്പം അവരിപ്പോഴുള്ള രാജ്യം – ഇന്ത്യയിലാണെങ്കിൽ സംസ്ഥാനം – ഏതെന്നും രേഖപ്പെടുത്തണം).

അതിനു ശേഷം

https://lichess.org/team/chess-kerala-grand-prix-2020

എന്ന link ലൂടെ joining request നല്കുക.

epaychess.com ൽ ലഭിക്കുന്ന എൻട്രികളെ അടിസ്ഥാനമാക്കി മാത്രമേ lichess.org യിൽ വരുന്ന joining requests പരിഗണിക്കുകയുള്ളൂ. ശരിയായ രീതിയിൽ നല്കാത്ത എൻട്രികൾ സ്വീകരിക്കപ്പെടുന്നതല്ല.
ടീം ചെസ്സ് കേരള ഗ്രാൻ്റ് പ്രീയിൽ അംഗമായിക്കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം നല്കിയിരിക്കുന്ന വാട്സാപ് നമ്പരിലൂടെ തിരിച്ചു ലഭിക്കുന്നതാണ്.

ചെസ്സ് കേരള ഗ്രാൻ്റ് പ്രീ ടീം അംഗങ്ങൾക്ക് ആ ടീം പേരിൽ സംഘടിപ്പിക്കപ്പെടുന്ന 7 ഗ്രാൻ്റ് പ്രീ ടൂർണമെൻറുകളിലും join ചെയ്തു കളിക്കുന്നതിന് സാധിക്കുന്നതാണ്.

രജിസ്ട്രേഷൻ അവസാന തീയ്യതി: ഡിസംബർ 15

ടൂർണമെൻ്റ് – രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ പോസ്റ്റുചെയ്യുന്നതാണ്. കൂടുതൽ അറിയാനും സാങ്കേതിക സഹായങ്ങൾക്കും ബന്ധപ്പെടുക:

9605231010, 9497380458, 9446230888

—— ടീം ചെസ്സ് കേരള