ALL KERALA ONLINE OPEN CHESS CHAMPIONSHIP 2020

അഖില കേരള ഓൺലൈൻ ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് 2020 ഒക്ടോബർ 8 മുതൽ

ലോകമെങ്ങുമുള്ള നിരവധിയായ മലയാളി ചെസ്സ് കളിക്കാരുടെ അഭ്യർത്ഥന മാനിച്ച്, പേര് രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം നല്കിക്കൊണ്ട്, ചെസ്സ് കേരളയും ജില്ലാ അസോസിയേഷനുകളും ചേർന്ന് സംഘടിപ്പിക്കുന്ന അഖില കേരള ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ജില്ലാ ക്വാളിഫൈയിങ് ടൂര്‍ണമെന്‍റുകള്‍ നീട്ടി വെച്ചിരിക്കുന്ന കാര്യം എല്ലാ ചെസ്സ് സ്നേഹികളേയും അറിയിച്ചു കൊള്ളുന്നു.

ഒക്ടോബർ 5 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞവർ ദയവായി കാത്തിരിക്കുക.

കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ മത്സരങ്ങൾ ഒക്ടോബര്‍ 8 മുതല്‍ 21 വരെയായിരിക്കും

മെഗാ ഫൈനലിനു മാറ്റമില്ല, ഒക്ടോബർ 26 ന്

ഓരോ ജില്ലയില്‍ നിന്നും സെലെക്ഷൻ നേടുന്ന 10 വീതം ചെസ്സ് താരങ്ങൾ ചേർന്ന് 140 പേർ പങ്കെടുക്കുന്ന മെഗാഫൈനല്‍ ഒക്ടോബര്‍ 26-ാം തീയ്യതി തന്നെയായിരിക്കും.

മറ്റു വിശദാംശങ്ങൾ:

മത്സരവേദി

lichess.org വെബ് സൈറ്റിൽ ടീം ചെസ്സ് കേരള ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കാസറഗോഡു മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലേയും ക്വാളിഫൈയിങ് ടൂർണമെന്റുകൾ ഈ ഒരേ വേദിയിലായിരിക്കും നടക്കുക.

സമയം

ഒക്ടോബർ 8 നു തുടങ്ങി ഒക്ടോബർ 21 വരെ തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്ന ജില്ലാ ക്വാളിഫൈയിങ് ടൂർണമെന്റുകൾ ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് ആരംഭിക്കും.

സ്വിസ്സ് റൗണ്ട് സിസ്റ്റത്തിലാണ് മത്സരങ്ങൾ.
ഓരോ ടൂർണമെന്റിലും കുറഞ്ഞത് 7 റൗണ്ടുകൾ ഉണ്ടായിരിക്കുന്നതാണ്.

ഓരോ മത്സരവും ബ്ളിറ്റ്സ് ഫോർമാറ്റിലാണ് (5 മിനുട്ട് + 3 സെക്കന്റ് ഇൻക്രിമെന്റ്).

ഓപ്പൺ ടു ഓൾ മലയാളീസ്!

ജില്ലാ ക്വാളിഫൈയിങ് ടൂർണമെന്റുകളെല്ലാം ഓപ്പൺ മത്സരങ്ങളായിരിക്കും.

അതായത് കേരളത്തിലെ എല്ലാ കളിക്കാർക്കും കൂടാതെ ലോകത്തെവിടേയുമുള്ള പ്രവാസി മലയാളികൾക്കും മേൽ വിവരിച്ച 14 ജില്ലാ മത്സരങ്ങളിലും പങ്കെടുക്കാവുന്നതാണ്, വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും നേടാവുന്നതാണ്.

എന്നാൽ, ഓരോ ജില്ലയുടേയും ടൂർണമെന്റിൽ നിന്ന് അതതു ജില്ലക്കാരായ 10 പേർ മാത്രമാണ് സംസ്ഥാനതല മെഗാഫൈനലിൽ പങ്കെടുക്കുന്നതിനർഹരാകുന്നത്.
(പ്രവാസികൾക്ക് അവരുടെ മാതൃജില്ലയെ പ്രതിനിധാനം ചെയ്തു മത്സരിച്ച് യോഗ്യത നേടാവുന്നതാണ്.

പ്രവേശനം തികച്ചും സൗജന്യം!

മത്സരങ്ങൾക്കൊന്നിനും എൻട്രി ഫീസോ മറ്റേതെങ്കിലും തരത്തിലുള്ള ഫീസോ ഉണ്ടായിരിക്കുന്നതല്ല.

ക്യാഷ് പ്രൈസുകൾ

എല്ലാ ജില്ലാ മത്സരങ്ങൾക്കും 2000 രൂപയുടെ ക്യാഷ് പ്രൈസുകൾ ഒരുക്കിയിരിക്കുന്നു. ഓരോ ജില്ലാതല ടൂര്‍ണമെന്‍റിലെയും ആദ്യ പത്തു സ്ഥാനങ്ങൾക്ക് (ഓപ്പൺ കാറ്റഗറി) 1000 രൂപ വരുന്ന 10 സമ്മാനങ്ങള്‍ നല്‍കുന്നതിന് പുറമേ അതാത് ജില്ലയിലെ മുന്നിലെത്തുന്ന (ഡിസ്ട്രിക്ട് കാറ്റഗറി) കളിക്കാര്‍ക്കും 1000 രൂപയുടെ 10 സമ്മാനങ്ങള്‍ വീതം ഉണ്ടായിരിക്കും.

മെഗാ ഫൈനൽ

ഓരോ ജില്ലയിൽ നിന്നും സെലെക്ഷൻ
നേടിയ 10 പേർ വീതം ചേർന്ന് മൊത്തം 140 പേരാണ് മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.

ഒക്ടോബർ 26 നു നടക്കുന്ന
ഓൾ കേരളാ മെഗാ ഫൈനൽ
വിജയികളെ കാത്തിരിക്കുന്നത്
മികച്ച ക്യാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും; ഇവ ഉടൻ പ്രഖ്യാപിക്കുന്നതാണ്.

ഓൾ ഇൻ വൺ !

കാസറഗോഡു മുതൽ തിരുവനന്തപുരം വരെ 14 ജില്ലാ മത്സരങ്ങൾക്കും ഒരു തവണ മാത്രം പേര് രജിസ്റ്റർ ചെയ്താൽ മതി. മുഴുവൻ മത്സരങ്ങളും ഒരേ ടീം പേജിലാണ് സംഘടിപ്പിക്കുന്നതെന്നതിനാൽ ഓരോ തവണയും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല.

രജിസ്ട്രേഷൻ വിശദ വിവരങ്ങൾ

മത്സരാർത്ഥികൾ Chess Kerala Online എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള ടൂർണമെന്റ് ടീമിൽ (ഗ്രൂപ്പിൽ) അംഗത്വം നേടേണ്ടതാണ്.

https://lichess.org/team/chess-kerala-online

ഈ ലിങ്ക് വഴി സൈറ്റ് ഓപ്പൺ ചെയ്ത് അതിൽ Message എന്ന കോളത്തിൽ
താഴെ പറയുന്ന വിവരങ്ങൾ കൃത്യമായി നല്കുക. (ശ്രദ്ധിക്കുക, ഇത് ഏറ്റവും പ്രധാനമായ കാര്യമാണ്)

 1. പേര്,
 2. ജനിച്ച വർഷം,
 3. ഫിഡേ ID (ഉണ്ടെങ്കിൽ)
 4. lichess ID,
 5. Gender,
 6. മേൽവിലാസം,
 7. ജില്ല,
 8. ഇ മെയിൽ,
 9. ഫോൺ(വാട്സാപ്പ് നമ്പർ).

(പ്രവാസികൾ കേരളത്തിലെ അവരുടെ വിലാസവും ജില്ലയുമാണ് നല്കേണ്ടത്.
ഒപ്പം അവരിപ്പോഴുള്ള രാജ്യം – ഇന്ത്യയിലാണെങ്കിൽ സംസ്ഥാനം – ഏതെന്നും രേഖപ്പെടുത്തണം).

അതിനു ശേഷം താഴെയുള്ള ചെസ്സ് ബോർഡിൽ നിർദ്ദിഷ്ട നീക്കം നടത്തിയിട്ട് Join team ക്ലിക്ക് ചെയ്യുക.

ടീം ലീഡർമാർ എൻട്രികൾ പരിശോധിച്ച് അർഹരായവരെ ടീമിലേക്ക് add ചെയ്യുന്നതാണ്. മതിയായ വിവരങ്ങളില്ലെങ്കിൽ എൻട്രികൾ നിരസിക്കപ്പെടുന്നതായിരിക്കും.

ടീം അംഗങ്ങളായിക്കഴിഞ്ഞാൽ എത്തിച്ചേരുന്ന വെബ് പേജിൽ അംഗങ്ങളുടെ lichess I D ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.

ഒരിക്കൽ Joining request നൽകിയിട്ടുള്ളവർ പിന്നീട് Iichess ൽ കയറി ടീം അംഗത്വം പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്.

രജിസ്ട്രേഷൻ അവസാന തീയ്യതി

ഒക്ടോബർ 5 രാത്രി 10 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്.
അതിനു ശേഷം വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. ഓർമ്മിക്കുക : 14 ജില്ലാ മത്സരങ്ങൾക്കുമുള്ള രജിസ്ട്രേഷൻ
അവസാന തീയ്യതിയാണിത്.

രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ

Chess Kerala Online എന്ന ടീമിൽ അംഗങ്ങൾ ആയവർ അഥവാ പേരു രജിസ്റ്റർ ചെയ്തവർ ടീം പേജ് സന്ദർശിച്ച്
അതിൽ സെറ്റു ചെയ്തിട്ടുള്ള ടൂർണമെന്റുകളിൽ ക്ലിക്ക് ചെയ്ത് ടൂർണമെന്റ് ഹാളിൽ പ്രവേശിക്കണം. അവിടെ join എന്നതിൽ ക്ലിക്കു ചെയ്യുമ്പോഴാണ് ടൂർണമെന്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും pairing ൽ ഉൾപ്പെടുന്നതും.

lichess ഹോം പേജിൽ കമ്മ്യൂണിറ്റിയിൽ teams ക്ലിക്ക് ചെയ്ത് തുടർന്നു വരുന്ന പേജിൽ My teams ൽ Chess Kerala Online കാണും. അതു തുറന്ന് അതിൽ സെറ്റു ചെയ്തിട്ടുള്ള ടൂർണമെന്റുകളിൽ ജോയിൻ ചെയ്യാവുന്നതാണ്.

         ടീം ചെസ്സ് കേരള

വിശദ വിവരങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിളിക്കുക: 9605231010, 9497380458, 9947708822